സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 160 രൂപ കുറഞ്ഞു, ഗ്രാമിന് 3005 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2019 11:20 AM |
Last Updated: 19th January 2019 11:20 AM | A+A A- |

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 24,040 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 24,200 രൂപ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പുതുവര്‍ഷാരംഭമായ ജനുവരി ഒന്നിന് 23,440 രൂപയായിരുന്നു വില. ഇത് പിന്നീട് ക്രമേണെ വര്‍ധിച്ചാണ് 24,000 കടന്നത്.
ഗ്രാമിന് 3005 രൂപയാണ് ഇന്ന് വിപണിയില്‍ ഈടാക്കുന്നത്.