പ്രതിദിനം ഒരു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രീമിയം ചാനലുകള്‍; വാര്‍ഷിക പ്ലാനുമായി എയര്‍ടെല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2019 05:40 PM |
Last Updated: 22nd January 2019 05:40 PM | A+A A- |

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മത്സരം കടുപ്പിച്ച് പ്രമുഖ കമ്പനിയായ എയര്‍ടെല്‍ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചു. ഈ രംഗത്ത് റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് 1699 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചത്.
ജിയോയുടെ പ്ലാനിന്റെ അതേമൂല്യത്തില്‍ പുറത്തിറക്കിയിരിക്കുന്ന എയര്‍ടെലിന്റെ റീചാര്‍ജ് പ്ലാനില്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഉപഭോക്താവിന് ആനുകൂല്യം ലഭിക്കുക. പ്രതിദിനം ഒരു ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളുമാണ് ഇതിന്റെ പ്രത്യേകത. ഇക്കാലയളവില്‍ എയര്‍ടെല്‍ ടിവി ആപ്പിലെ പ്രീമിയം ചാനല്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ എസ്എംഎസ് ആനുകൂല്യവും ലഭിക്കും.
രാജ്യത്തെ എല്ലാ സര്‍ക്കിളിലും ഈ പ്ലാന്‍ ലഭ്യമാണ്. റിലയന്‍സ് ജിയോയുടെ 1699 രൂപയുടെ പ്ലാനിനോട് കിടപിടിക്കുന്നതാണ് എയര്‍ടെലിന്റെ പ്ലാന്‍. ജിയോ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഉപഭോക്താവിന് നല്‍കുന്നത്.