ലോകവ്യാപകമായി വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിലച്ചു; ട്വിറ്ററില്‍ സന്ദേശപ്രവാഹം, ട്രോള്‍ പെരുമഴ
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd January 2019 10:16 AM |
Last Updated: 23rd January 2019 10:23 AM | A+A A- |
ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് ലോകവ്യാപകമായി പ്രവര്‍ത്തനം നിലച്ചു. അരമണിക്കൂര്‍ പ്രവര്‍ത്തനം നിലച്ചതോടെ സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ വാട്ട്‌സ് ആപ്പിനെ ട്രോളി ട്വിറ്ററിലും മറ്റും പോസ്റ്റുകള്‍ പങ്കുവെച്ചു. സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ്.
ഇന്നലെ അര്‍ധരാത്രിയാണ് വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം അരമണിക്കൂര്‍ നിലച്ചത്.വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതായി അറിയിച്ചുകൊണ്ട് ഉപഭോക്താക്കള്‍ ഇട്ട തമാശരൂപേണയുളള പോസ്റ്റുകളാണ് വൈറലായത്. വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കാത്തതിന്റെ പരിഭവും മറ്റും രേഖപ്പെടുത്തിയുളള പോസ്റ്റുകള്‍ ട്വിറ്ററിലാണ് കൂടൂതലും പ്രത്യക്ഷപ്പെട്ടത്. ഇനി ട്വിറ്ററിലുടെ ആശയവിനിമയം നടത്താമെന്ന് സൂചിപ്പിച്ചുകൊണ്ടുളള പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. 2018 നവംബറിലാണ് ഇതിന് മുന്‍പ് വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചത്.
#WhatsApp Crashed its down worldwide.... pic.twitter.com/RXg9ihPI0U
— Saptam Kumar Nandan (@kumar_saptam) January 22, 2019
RIP Whatsapp!
— Beatriz ♡ (@biatriizv) January 22, 2019