ക്രിക്കറ്റല്ല ഇനി ഞണ്ട് വിശേഷങ്ങള്‍; സംഗക്കാരയും ജയവര്‍ധനെയും റസ്‌റ്റോറന്റുമായി ഇന്ത്യയിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2019 02:22 PM |
Last Updated: 24th January 2019 02:27 PM | A+A A- |
മുംബൈ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ സംഗക്കാരയും മഹേള ജയവര്‍ധനെയും റസ്‌റ്റോറന്റുമായി ഇന്ത്യയിലേക്ക്. ഇരുവരും പങ്കാളികളായി മിനിസ്റ്ററി ഓഫ് ക്രാബ് ആണ് മുംബൈയില്‍ പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നത്.
ശ്രീലങ്കയിലെ പ്രമുഖ റസ്റ്റോറന്റുകളില്‍ ഒന്നായ മിനിസ്ട്രി ഓഫ് ക്രാബ് ഗൗര്‍മെറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎല്‍) ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേണ്ട ബ്രാന്‍ഡിന്റെ മുംബൈയിലെ സവേരി ഹൗസിലാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം.
പ്രമുഖ ഷെഫ് ദര്‍ശന്‍ മുനിദാസയുടെ ആശയമാണ് മിനിസ്ട്രി ഓഫ് ക്രാബ്. ഏഷ്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്ന് തവണ ലിസ്റ്റ് ചെയ്യപ്പെട്ട മിനിസ്ട്രി ഓഫ് ക്രാബിലെ വ്യത്യസ്തമായ വിഭവങ്ങളും മികച്ച ആതിഥേയത്വവുമാണ് ആകര്‍ഷക ഘടകങ്ങള്‍. ശ്രീലങ്കയിലെ രുചികരമായ ഞണ്ടുകളും കടല്‍ വിഭവങ്ങളുമാണ് ഇവിടുത്തെ സവിശേഷത.
ഇന്ത്യയിലെ ഷെഫുമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റസ്റ്റോറന്റ് ഇന്ത്യയില്‍ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുനിദാസ പറഞ്ഞു. 2011ഡിസംബര്‍ മുതല്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആ വിജയം ഇന്ത്യയിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.