ഇനി നാനോ ഇല്ല; കുഞ്ഞന്‍ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങി ടാറ്റ

2020 ഏപ്രിലോടെ നാനോയുടെ ഉല്‍പ്പാദനം പൂര്‍ണമായി അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്
ഇനി നാനോ ഇല്ല; കുഞ്ഞന്‍ കാറിന്റെ ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങി ടാറ്റ

വാഹന വിപണിയില്‍ വിപ്ലവമായിട്ടാണ് ടാറ്റ മോട്ടോഴ്‌സ് നാനോ എന്ന കുഞ്ഞന്‍ കാറിനെ അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ നാനോയ്ക്ക് സാധിച്ചില്ല. അതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്‌സ്. 2020 ഏപ്രിലോടെ നാനോയുടെ ഉല്‍പ്പാദനം പൂര്‍ണമായി അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മലിനീകരണ ചട്ടങ്ങളില്‍ ബി.എസ് 6 നിലവാരത്തിലേക്ക് നാനോയെ ഉയര്‍ത്തേണ്ടതില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2008 ല്‍ വളരെ പ്രതീക്ഷയോടെയാണ് രത്തന്‍ ടാറ്റ നാനോയെ പുറത്തിറക്കിയത്. ഒരു ലക്ഷം രൂപയായിരുന്നു കാറിന്റെ വില. എന്നാല്‍ വിചാരിച്ചപോലെ നിരത്ത് കീഴടക്കാന്‍ നാനോയ്ക്ക് സാധിച്ചില്ല. വാങ്ങാന്‍ ആളില്ലാതായതോടെ കാറിന്റെ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരുന്നു. 

വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. പെട്ടെന്ന് തീപിടിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ നാനോയില്‍ നിന്ന് അകന്നു. ഇതോടെയാണ് കാറിനെ പിന്‍വലിക്കാന്‍ ടാറ്റ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com