റോഡില്‍ ബ്ലോക്കാണോ, പേടിക്കേണ്ട, പറക്കുന്ന കാറുകള്‍ വരുന്നു  ; പരീക്ഷണം വിജയകരം

ഗതാഗതക്കുരുക്കിന്  മുകളിലൂടെ യാത്രക്കാരുമായി പറന്ന് നീങ്ങുന്ന ചെറു വിമാനങ്ങള്‍ വിമാന നിര്‍മ്മാതാക്കളായ ബോയിങാണ് പുറത്തിറക്കുന്നത്. പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍ എന്നാണ് ഈ പറക്കും കാറിനിട്ട പേര്. പൈലറ്റ്
റോഡില്‍ ബ്ലോക്കാണോ, പേടിക്കേണ്ട, പറക്കുന്ന കാറുകള്‍ വരുന്നു  ; പരീക്ഷണം വിജയകരം

താഗതക്കുരുക്കില്‍ പെട്ടു കിടക്കുമ്പോള്‍ , ഒന്ന് പറക്കുന്ന കാറായിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ ? ആ തോന്നലിന് യുഎസില്‍ നിന്നൊരു സന്തോഷകരമായ വാര്‍ത്ത വരുന്നുണ്ട്. ഗതാഗതക്കുരുക്കിന്  മുകളിലൂടെ യാത്രക്കാരുമായി പറന്ന് നീങ്ങുന്ന ചെറു വിമാനങ്ങള്‍ വിമാന നിര്‍മ്മാതാക്കളായ ബോയിങാണ് പുറത്തിറക്കുന്നത്. പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍ എന്നാണ് ഈ പറക്കും കാറിനിട്ട പേര്. പൈലറ്റ് വേണ്ടാത്ത പിഎവി ഒരു മിനിറ്റോളമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്.

ഹെലികോപ്ടറിന്റെയും ഡ്രോണിന്റെയും സവിശേഷതകള്‍ ഇതില്‍ കൂടിച്ചേര്‍ന്നിട്ടുണ്ട്. വാഹനത്തിന്റെ ബോഡി ഒരു ബേസില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ബേസിലുള്ള പ്രൊപ്പല്ലറുകളാണ് ടേക്ക് ഓഫിനും ലാന്‍ഡിങിനും സഹായിക്കുന്നത്. 

 80 കിലോമീറ്റര്‍ ദൂരം ഒറ്റപ്പറക്കലില്‍ താണ്ടാനാവുമെന്നാണ് ബോയിങ് അവകാശപ്പെടുന്നത്. രണ്ടുപേര്‍ക്കും നാലുപേര്‍ക്കും സഞ്ചരിക്കാവുന്ന മോഡലുകളാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

 കാര്‍ഗോ വിതരണത്തിനും ആബുലന്‍സായും ടാക്‌സിയായും ഈ പറക്കും കാറുകളെ ഉപയോഗപ്പെടുത്താനാവും. ഇവയുടെ സുരക്ഷകൂടി ഉറപ്പ് വരുത്തി, കുറേക്കൂടി മെച്ചപ്പെട്ട സാങ്കേതിക വിദ്യയുമായി മാത്രമേ പുറത്തിറക്കുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com