സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് ; പവന് 400 രൂപ ഉയര്‍ന്ന് 24,400 , ഗ്രാമിന് 3050 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2019 10:50 AM |
Last Updated: 26th January 2019 10:50 AM | A+A A- |
കൊച്ചി : രാജ്യത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് മാത്രം 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 24,400 രൂപയും ഗ്രാമിന് 3050 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
24,200 ആയിരുന്നു നേരത്തെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയത്. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായെങ്കിലും റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയായിരുന്നു.