മുഖം മിനുക്കി അധികസൗകര്യങ്ങളുമായി പുതിയ ബലേനോ എത്തി; വില 5.4 ലക്ഷം മുതൽ

കൂടുതല്‍ വീതി തോന്നിക്കുന്ന സ്‌പോര്‍ട്ടിയായ മുന്‍ ഗ്രില്ലാണ് പുതിയ ബലേനോയുടെ പ്രത്യേകത
Baleno
Baleno

പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച മോഡല്‍ അവതരിപ്പിച്ചു. 5.4 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം രൂപ വരെയാണ് കാറിന്റെ വില. 

കൂടുതല്‍ വീതി തോന്നിക്കുന്ന സ്‌പോര്‍ട്ടിയായ മുന്‍ ഗ്രില്ലാണ് പുതിയ ബലേനോയുടെ പ്രത്യേകത. ഇതിനു പുറമെ പുതിയ ടു ടോണ്‍ പ്രിസിഷന്‍ കട്ട് അലോയ് വീലുകളുമുണ്ട്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുത്തന്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്. പിന്‍ റിവേഴ്‌സ് ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും ലൈവ് ട്രാഫിക് ഉള്‍പ്പെടെ കാണിക്കുന്ന നാവിഗേഷന്‍ സംവിധാനവും വാഹനത്തെ സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭ്യമാകും 

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ബലേനോ തുടര്‍ന്നും ലഭ്യമാകുക. പെട്രോള്‍ മോഡലിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന് 5.4ലക്ഷം രൂപ മുതല്‍ 7.45ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന് 7.48ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം രൂപ വരെയുമാണ് വില. 

ഡീസല്‍ മോഡല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷണില്‍ മാത്രമാണ് വിപണിയിലെത്തുക. ഇതിന് 6.6ലക്ഷം രൂപമുതല്‍ 8.6ലക്ഷം രൂപ വരെയാണ് വില. 

ഡ്യുവല്‍ എയര്‍ബാഗ്, ആന്റീലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം തുടങ്ങി ഒട്ടേറെ സുരക്ഷാ ഫീച്ചറുകളും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com