ഇന്ധന വിലയിൽ നേരിയ ഇളവ് ; പെട്രോൾ വില 73 ൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2019 07:06 AM |
Last Updated: 29th January 2019 07:16 AM | A+A A- |
കൊച്ചി : ഇന്ധന വിലയിൽ നേരിയ ഇളവ്. പെട്രോൾ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറു ദിവസത്തിന് ശേഷമാണ് ഇന്ധന വിലയിൽ നേരിയ മാറ്റം ഉണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ കൂടിയ ശേഷം ഇതുവരെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 48 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74.44 രൂപയും ഡീസലിന് 70.82 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 73.45 രൂപ, 69.80 രൂപ എന്നിങ്ങനെയാണ്.