കേരളത്തില്‍ കെട്ടിട നിര്‍മ്മാണം ചെലവേറിയതാകും; സിമന്റ് ചാക്കൊന്നിന് 90 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

ചാക്കൊന്നിന് 90 രൂപ വരെ വര്‍ധിപ്പിച്ച് കൊളളലാഭം കൊയ്യാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
കേരളത്തില്‍ കെട്ടിട നിര്‍മ്മാണം ചെലവേറിയതാകും; സിമന്റ് ചാക്കൊന്നിന് 90 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

കൊച്ചി: കേരളത്തില്‍ സിമന്റ് വില വര്‍ധിക്കാന്‍ സാധ്യത. ചാക്കൊന്നിന് 90 രൂപ വരെ വര്‍ധിപ്പിച്ച് കൊളളലാഭം കൊയ്യാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനികള്‍ കേരളത്തിലെ തങ്ങളുടെ ഡീലര്‍മാര്‍ക്ക് അയച്ച സന്ദേശത്തിലാണ് വില വര്‍ധന സംബന്ധിച്ച സൂചന ലഭിച്ചത്. കേരളത്തില്‍ മാത്രമാണ് പ്രത്യേക വര്‍ധനവ്. പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൊള്ളലാഭമുണ്ടാക്കുകയാണ് ലക്ഷ്യം.

വില വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.  ഇതാടെ സിമന്റ് വില നിലവിലുള്ള 340-345  രൂപയില്‍ നിന്ന് 450 രൂപ വരെയായി ഉയരും. എല്ലാ കമ്പനികളുടെയും സിമന്റ് വിലയില്‍ വര്‍ധന ബാധകമാക്കാനാണ് നീക്കം. ആന്ധ്രാ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 300 രൂപവരെ മാത്രമാണ് സിമന്റ് വില. ഇതിനു പുറമെ 28 ശതമാനം ജിഎസ്ടി കൂടി ചുമത്തുന്നതോടെ  സിമന്റ് വില 570 ന് മേല്‍ നല്‍കേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com