വിവാദങ്ങള്‍ ഉലച്ചില്ല, ഫേസ്ബുക്ക് റെക്കോര്‍ഡ് വരുമാനത്തിലേക്ക് ; ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധന

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍.  69,000 കോടി രൂപ ലാഭമായി മാത്രം ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 
വിവാദങ്ങള്‍ ഉലച്ചില്ല, ഫേസ്ബുക്ക് റെക്കോര്‍ഡ് വരുമാനത്തിലേക്ക് ; ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധന


വിവാദങ്ങള്‍ക്കിടയിലും ഫേസ്ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 169000 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കൂടുതലാണിത്. 69,000 കോടി രൂപ ലാഭമായി മാത്രം ലഭിച്ചതായും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൈറ്റിനെ കൂടുതല്‍ കുടുംബ സൗഹാര്‍ദ്ദമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗപ്രദമായ ആപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. ഏറ്റവുമധികം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലും ഫിലിപ്പൈന്‍സിലുമാണ്. 

 കഴിഞ്ഞ വര്‍ഷമുണ്ടായ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെ പല തവണ വിവരമോഷണ ആരോപണം ഫേസ്ബുക്കിനെ ഉലച്ചു. ഇതെല്ലാം മറികടന്നാണ് കമ്പനി ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com