ഇന്ധനവില പൊള്ളുന്നു ; പെട്രോളിനും ഡീസലിനും രണ്ട് രൂപയിലേറെ വര്‍ധിച്ചു ; വിലക്കയറ്റ ഭീഷണി

ബജറ്റില്‍ ഇന്ധന വിലയില്‍ അധിക എക്‌സൈസ് തീരുവയായി ഒരു രൂപയും റോഡ്-അടിസ്ഥാന സൗകര്യ സെസ് ആയി ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്
ഇന്ധനവില പൊള്ളുന്നു ; പെട്രോളിനും ഡീസലിനും രണ്ട് രൂപയിലേറെ വര്‍ധിച്ചു ; വിലക്കയറ്റ ഭീഷണി

ന്യൂഡല്‍ഹി : ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ രാജ്യത്ത്  ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 45 പൈസയും ഡീസല്‍ ലിറ്ററിന്  രണ്ടു രൂപ 36 പൈസയുമാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ ഡല്‍ഹിയിലെ ഇന്നത്തെ വില  72 രൂപ 96 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന്റെ വില 66 രൂപ 69 പൈസയാണ്. 

കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 72 രൂപ 39 പൈസയും ഡീസലിന് 67 രൂപ 91 പൈസയുമാണ്. ബജറ്റില്‍ ഇന്ധന വിലയില്‍ അധിക എക്‌സൈസ് തീരുവയായി ഒരു രൂപയും റോഡ്-അടിസ്ഥാന സൗകര്യ സെസ് ആയി ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമേ, അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്‌സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്. 

ഇതോടെ ഇവയ്‌ക്കെല്ലാം ആനുപാതികമായി സംസ്ഥാന വില്‍പ്പന നികുതിയും കൂടും. അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുമ്പോള്‍ നികുതി കൂട്ടുകയും, വില കൂടുമ്പോള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് അധികഭാരം ചുമത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ധനവിലയില്‍ ലിറ്ററിന് 2 രൂപ 60 പൈസയും ഡീസലിന് 2 രൂപ 47 പൈസയും കൂടുമെന്നാണ് വിലയിരുത്തല്‍. 

ഇന്ധനവിലയിലെ വന്‍കുതിപ്പ് നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നാണ് കണക്കൂകൂട്ടല്‍. കൂടാതെ ബസ് ചാര്‍ജ് അടക്കമുള്ളവയുടെ വര്‍ധനയ്ക്കും ഇന്ധനവിലയിലെ വര്‍ധന വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com