ഓഹരിവിപണി കൂപ്പുകുത്തി, സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; 2019ലെ 'കറുത്തദിനം'

2019ല്‍ ഒരു വ്യാപാരദിനത്തിന്റെ ഇടവേളയില്‍ ഇത്രയും പോയിന്റ് ഇടിയുന്നത് ഇതാദ്യമായാണ്
ഓഹരിവിപണി കൂപ്പുകുത്തി, സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു; 2019ലെ 'കറുത്തദിനം'

മുംബൈ: ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ബോംബൈ ഓഹരിസൂചികയായ സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 900 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 300ഓളം പോയിന്റ്ാണ് ഇടിഞ്ഞത്. 2019ല്‍ ഒരു വ്യാപാരദിനത്തിന്റെ ഇടവേളയില്‍ ഇത്രയും പോയിന്റ് ഇടിയുന്നത് ഇതാദ്യമായാണ്. 

ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പൊതുജനങ്ങളുടെ ഓഹരിപങ്കാളിത്തം ഉയര്‍ത്താനുളള ബജറ്റ് നിര്‍ദേശമാണ് വിപണിയെ  പ്രതികൂലമായി ബാധിച്ച ഒരു ഘടകം. നിലവിലെ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്താനാണ് ബജറ്റ് നിര്‍ദേശം. ഇതിന് പുറമേ ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും ഉയര്‍ന്ന വരുമാനക്കാരുടെയും ആദായനികുതി പരിധി ഉയര്‍ത്താനുളള നിര്‍ദേശവുമാണ് വിപണിയെ സ്വാധീനിച്ചത്. 

ചെറുകിട ഇടത്തരം ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിടുന്നത്. ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, ഇന്ത്യന്‍ ഓയില്‍, എസ്ബിഐ, എല്‍ ആന്‍ഡ് ടി , ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയവരാണ് മുഖ്യമായി നഷ്ടം നേരിട്ടത്. ഇതിനിടെ യെസ് ബാങ്ക്, എച്ച്‌സിഎല്‍, ടിസിഎസ് പോലുളള ടെക്‌നോളജി കമ്പനികള്‍ നേട്ടമുണ്ടാക്കിയത് ശ്രദ്ധേയമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com