വരുന്നൂ സർക്കാർ വക ഓൺലൈൻ ടാക്സികൾ

പദ്ധതിക്ക് ഐടി വകുപ്പ് പച്ചക്കൊടി കാട്ടി. എ​റ​ണാ​കു​ളം ജി​ല്ല​യെ പൈ​ല​റ്റ്​​ സം​രം​ഭ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ്​ റിപ്പോർട്ടുകൾ
വരുന്നൂ സർക്കാർ വക ഓൺലൈൻ ടാക്സികൾ

തി​രു​വ​ന​ന്ത​പു​രം: യൂബർ, ഓല മാതൃകയിൽ ഇനി സർക്കാർ വക ഓൺലൈൻ ടാക്സിയും. മോട്ടാർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്​ കീ​ഴി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്​​സി സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ഐ.​ടി വ​കു​പ്പി​ന്റെ പ​ച്ച​ക്കൊ​ടി. പ​ദ്ധ​തിക്കുള്ള സാങ്കേതിക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ ര​ണ്ട്​ ഏ​ജ​ൻ​സി​ക​ളാണ് മുന്നോ​ട്ടു​വ​ന്നത്. ഇ​വ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​രേ​ഖ ഐ.​ടി വ​കു​പ്പ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം പ​ദ്ധ​തി പ്രാ​യോ​ഗി​ക​മാ​ണെ​ന്ന റി​പ്പോ​ർട്ട്  തൊ​ഴി​ൽ​വ​കു​പ്പി​ന്​ കൈ​മാറുകയായിരുന്നു. ഇതോടെയാണ് സർക്കാർ വക ഓൺലൈൻ ടാക്സി സർവീസിന് വഴിതുറന്നത്. 

സ്വ​കാ​ര്യ ഓ​ൺ​ലൈ​ൻ ടാ​ക്സി ഏ​ജ​ൻ​സി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ചെ​റു​ക്കാ​നും, ഈ രം​ഗത്ത്  കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്താ​നും സർക്കാർ ഈ രം​ഗത്തേക്ക് കടക്കുന്നതോടെ കഴിയുമെന്നാണ് തൊഴിൽ വകുപ്പിന്റെ വിലയിരുത്തൽ.  മോട്ടോർ വാ​ഹ​ന​വ​കു​പ്പ്​ നി​ശ്ച​യി​ച്ച നി​ര​ക്കു​ക​ളാ​ണ്​ ഓ​ൺ​ലൈ​ൻ ടാ​ക്​​സി​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക. അ​ഞ്ച്​ ല​ക്ഷം അം​ഗ​ങ്ങ​ളാ​ണ്​ നി​ല​വി​ൽ മോട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​​ള്ള എ​റ​ണാ​കു​ളം ജി​ല്ല​യെ പൈ​ല​റ്റ്​​ സം​രം​ഭ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​ റിപ്പോർട്ടുകൾ.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​റു​ക​ളും പി​ന്നീ​ട്​ ഓട്ടോ​ക​​ളും ഓ​ൺ​ലൈ​ൻ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​കും. മോട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ടാ​ക്​​സി ശൃം​ഖ​ല​യൊ​രു​ക്കു​ന്ന​ത്. ​തൊ​ഴി​ൽ​വ​കു​പ്പി​ന്​ പു​റ​മേ ​ഐ.​ടി, മോട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, പൊ​ലീ​സ്​ എ​ന്നി​വയുടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സം​രം​ഭം തുടങ്ങുന്നത്. ഓ​ൺ​ലൈ​ൻ സ​ർ​വി​സി​ൽ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ചേ​ർ​ത്ത്​ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും ആ​ലോ​ച​ന​യു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com