പെട്രോള്‍ ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല: നിലപാടില്‍ മാറ്റമില്ലാതെ കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേകുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ മൗനം പാലിക്കുകയാണ് ചെയ്തത്.
പെട്രോള്‍ ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ല: നിലപാടില്‍ മാറ്റമില്ലാതെ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍.  ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നും സംസാരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. ബജറ്റ് ചര്‍ച്ചയില്‍ എല്ലാ പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും പെട്രോള്‍ ഡീസല്‍ വിലവര്‍ധനയായിരുന്നു.

എന്നാല്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേകുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ധനമന്ത്രിയുടെ മറുപടി തള്ളി യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ടികളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com