ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വേഗത പോരാ...; ആഗോളതലത്തില്‍ റാങ്കിങ്ങില്‍  ഇടിവ് 

ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വേഗത പോരാ...; ആഗോളതലത്തില്‍ റാങ്കിങ്ങില്‍  ഇടിവ് 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ഇന്റര്‍നെറ്റ് വേഗതയുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ ഇന്ത്യ കൂപ്പുകുത്തിയതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഊക്കല(ookla)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തിലധികം സ്ഥാനങ്ങളാണ് ഇന്ത്യ താഴ്ന്നത്.

ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്‍ ജൂണില്‍ ഇന്ത്യയുടെ സ്ഥാനം 126 ആണ്. മെയില്‍ ഇത് 123 ആയിരുന്നു. ഇന്ത്യ 3 സ്ഥാനം പിറകിലോട്ട് പോയി. മുന്‍ വര്‍ഷം ജൂലൈയില്‍ ഇത് 111 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 15 സ്ഥാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

ഫിക്‌സഡ് ബ്രോഡ്ബാന്‍സ് സേവനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആഗോളതലത്തില്‍ വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം ജൂണില്‍ 74 ആണ്. മെയില്‍ ഇത് 71 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 56 ആയിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ ഇടിവ്. 

ഇക്കാലത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡിന്റെയും വേഗത യഥാക്രമം 10.87 എംബിപിഎസും ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡിന്റേത് 29.06 എംബിപിഎസുമാണ്. മെയില്‍ ഇത് യഥാക്രമം 11.02ഉം, 30.03 എംബിപിഎസുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com