ഇലക്ട്രിക് വാഹന സബ്‌സിഡി വാണിജ്യ വാഹനങ്ങള്‍ക്കു മാത്രം: കേന്ദ്രം

ഇലക്ട്രിക് വാഹന സബ്‌സിഡി വാണിജ്യ വാഹനങ്ങള്‍ക്കു മാത്രം: കേന്ദ്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇളവുകള്‍ വാണിജ്യ വാഹനങ്ങള്‍ക്കു മാത്രമാണ് ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കി സബ്‌സിഡി ലഭിക്കില്ലെന്ന് വ്യവസായ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ വ്യക്തമാക്കി.

മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ വാഹനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചത്. വാണിജ്യ വാഹനങ്ങള്‍ക്കു മാത്രമേ ഇതു ബാധകമാവൂവെന്ന് മന്ത്രി പറഞ്ഞു.

ത്രീ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് വാണിജ്യ ആവശ്യത്തിനായുള്ളവയ്ക്കാണ് സ്ബസിഡി നല്‍കുക. ഇരു ചക്ര വാഹനങ്ങള്‍ക്ക് പേഴ്‌സനല്‍ ആവശ്യത്തിനുള്ളവയ്ക്കും സബ്‌സിഡി ലഭിക്കും. 

പാരീസ് ഉടമ്പടി പ്രകാരം മലിനീകരണം കുറയ്ക്കാന്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയേ പറ്റൂവെന്ന് മന്ത്രി വ്യക്തമാക്കി. അങ്ങനെയൊരു മാറ്റം ഗതാഗത രംഗത്തുണ്ടാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മേഘ്വാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com