വില്‍പ്പനയില്‍ തരംഗമാകാന്‍ ഒപ്പോയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍; കെ ത്രീയുടെ വിശേഷങ്ങള്‍ 

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഒപ്പോ അവരുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലിറക്കി
വില്‍പ്പനയില്‍ തരംഗമാകാന്‍ ഒപ്പോയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍; കെ ത്രീയുടെ വിശേഷങ്ങള്‍ 

മുംബൈ: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഒപ്പോ അവരുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലിറക്കി. കെ ത്രീയുടെ വില്‍പ്പന ജൂലൈ 23 മുതല്‍ ആരംഭിക്കും. ആമസോണ്‍ വഴിയാണ് പുതിയ സ്മാര്‍ട്ട് ഫോണിന്റെ വില്‍പ്പന.

16,990 രൂപ മുതല്‍ തുടങ്ങുന്ന വിവിധ വിലയിലുളള മോഡലുകളാണ് ഈ ശ്രേണിയില്‍ പുറത്തിറക്കിയത്.ബേസിക് മോഡലില്‍ 6ജിബി റാമും 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ടു ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുളള മോഡലിന് 19990 രൂപയാണ് വില.

ഡ്യൂവല്‍ സിം സൗകര്യമുളള മൊബൈലില്‍ ആന്‍ഡ്രോയിഡ് 9 പൈ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ ഓപ്പറേഷന്‍ 6.0, 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി, അമോ ലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 710 soc, തുടങ്ങിയവയാണ് ഈ ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

ഡ്യൂവല്‍ റിയര്‍ ക്യാമറയാണ് മറ്റൊരു സവിശേഷത. 16 മെഗാപിക്‌സല്‍ പ്രൈമറി സോണി ഐഎംഎക്‌സ് 519 സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സൂക്ഷ്മമായി പോലും പകര്‍ത്താന്‍ ഇത് സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com