'ഏഴായിരം കോടി നഷ്ടം; ഇനിയും ഈ സമ്മര്‍ദം താങ്ങാനാവില്ല' ; കഫേ കോഫി ഡേ സ്ഥാപകന്‍ എഴുതിയ കത്തു പുറത്ത്

ഒരുപാടു കാലം ഞാന്‍ പോരാടി. ഇന്ന് ഞാന്‍ ആ പോരാട്ടം നിര്‍ത്തുകയാണ്
'ഏഴായിരം കോടി നഷ്ടം; ഇനിയും ഈ സമ്മര്‍ദം താങ്ങാനാവില്ല' ; കഫേ കോഫി ഡേ സ്ഥാപകന്‍ എഴുതിയ കത്തു പുറത്ത്

ബംഗളൂരു: നേത്രാവതി പുഴയില്‍ കാണാതായ, കഫേ കോഫി ഡേ ഉടമ വിജി സിദ്ധാര്‍ഥ ജീവനക്കാര്‍ക്കെഴുതിയ കത്തു പുറത്ത്. സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും കഫേ കോഫി ഡേ നഷ്ടത്തിലേക്കു കൂപ്പു കുത്തുകയാണെന്നും കത്തില്‍ പറയുന്നു.

ആരെയെങ്കിലും ചതിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് കത്തില്‍ പറയുന്നു. ''സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു. ഇത് ആത്മാര്‍ഥമായ തുറന്നുപറച്ചിലാണ്. ഒരു ദിവസം നിങ്ങള്‍ ഇതു മനസിലാക്കുമെന്നും എന്നോടു ക്ഷമിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു''

''ഒരുപാടു കാലം ഞാന്‍ പോരാടി. ഇന്ന് ഞാന്‍ ആ പോരാട്ടം നിര്‍ത്തുകയാണ്. ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിനുള്ള ഒരു ഇക്വിറ്റി പങ്കാളിയുടെ സമ്മര്‍ദം എനിക്കു താങ്ങാനാവുന്നില്ല. വലിയൊരു തുക ഒരു സുഹൃത്തില്‍നിന്നും കടംവാങ്ങിയാണ് ആറു മാസം മുമ്പ് ആ ഇടപാടു നടത്തിയത്. മൈന്‍ഡ് ട്രീ ഇടപാടില്‍ ആദായനികുതി ഉദ്യോഗസ്ഥനില്‍നിന്നു വലിയ പീഡനമാണ് നേരിടേണ്ടിവന്നത്.'' കഫേ കോഫി ഡേയ്ക്ക് ഏഴായിരം കോടി രൂപ നഷ്ടത്തിലാണെന്ന് കമ്പനി ബോര്‍ഡിനും ജീവനക്കാര്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകന്‍ കൂടിയായ സിദ്ധാര്‍ഥയെ ഇന്നലെ വൈകിട്ടു മുതലാണ് കാണാതായത്. ബിസിനസ് പരിപാടിക്കായി ചിക്കമംഗളൂരുവിലേക്ക് പോവുകയായിരുന്നു. ചിക്കമംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവാനാണ് ലക്ഷ്യമിട്ടിരുന്നു.യാത്രയ്ക്കിടയില്‍ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച്
െ്രെഡവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സിദ്ധാര്‍ഥ കാറില്‍ നിന്നിറങ്ങി പോയി. പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ഇയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. കാറില്‍ നിന്നും ഇറങ്ങി നടന്ന ഇദ്ദേഹം തിരികെ വരാതിരുന്നതോടെ െ്രെഡവര്‍ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. ഫോണില്‍ സംസാരിച്ചായിരുന്നു സിദ്ധാര്‍ഥ കാറില്‍ നിന്നും ഇറങ്ങി പോയത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com