തേയില കിലോ അന്‍പതിനായിരം രൂപ!; അപൂര്‍വ ഇനം; റെക്കോഡ്

തേയില കിലോ അന്‍പതിനായിരം രൂപ!; അപൂര്‍വ ഇനം; റെക്കോഡ്
തേയില കിലോ അന്‍പതിനായിരം രൂപ!; അപൂര്‍വ ഇനം; റെക്കോഡ്

രു കിലോ തേയിലയ്ക്കു വില അന്‍പതിനായിരം രൂപ! അസമില്‍ ഉത്പാദിപ്പിച്ച മനോഹരി ഗോള്‍ഡ് ടീയാണ് റെക്കോഡ് തുകയ്ക്കു ലേലത്തില്‍ പോയത്. ഗുവാഹതി തേയില ലേല കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു ലേലം.

സാധാരണ തേയില ചെടിയുടെ ഇലയില്‍നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ ഗോള്‍ഡ് ടീ മുകുളത്തില്‍നിന്നാണ് ഉണ്ടാക്കുന്നത്. മേയ്, ജൂണ്‍ മാസങ്ങളില്‍ രണ്ടാമത്തെ തളിരിന്റെ സമയത്താണ് മുകുളങ്ങള്‍ നുള്ളുന്നത്. അതിരാവിലെയാണ് ഇവ നുള്ളിയെടുക്കുക. ഇത്തവണ അഞ്ചു കിലോ മാത്രമാണ് ഗോള്‍ഡ് ടീ ഉണ്ടാക്കാനായത്. 

കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് ടീ ലേലത്തില്‍ പോയത് കിലോയ്ക്ക് 39,001 രൂപയ്ക്കാണ്. ഇതു റെക്കോഡ് ആയിരുന്നെങ്കിലും അരുണാചലിലെ ഒരു തോട്ടത്തില്‍ 40,000 രൂപ കിട്ടിയതോടെ അതു തകര്‍ന്നു.

സൗരഭ് ട്രീ ട്രേഡേഴ്‌സിലെ മഞ്ജിലാല്‍ മഹേശ്വരിയാണ് ഗോള്‍ഡ് ടീ ഇത്തവണ ലേലം ചെയ്തത്. കഴിഞ്ഞ വര്‍ഷം രണ്ടു കിലോ വാങ്ങിയിരുന്നെന്നും അതിന്റെ വില്‍പ്പന മെച്ചമായതുകൊണ്ടാണ് ഇത്തവണയും ലേലം ചെയ്തതെന്നും മഞ്ജിലാല്‍ പറഞ്ഞു. നൂറു ഗ്രാമിന് എണ്ണായിരം രൂപ വച്ചാണ് കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com