ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ് ഡിസൈന്‍സില്‍ വ്യത്യാസം; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അര്‍ധ വൃത്താകൃതിയിലുള്ള സെലക്ടര്‍ വീല്‍ ആണ് പുതിയതായി ചേര്‍ത്തത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ് ഡിസൈന്‍സില്‍ വ്യത്യാസം; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വിനോദ ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. ഇതിന്റെ സ്‌റ്റോറീസ് ഓപ്ഷനില്‍ പുതിയ രൂപകല്‍പന അവതരിപ്പിച്ചു. വലിയ പ്രചാരം നല്‍കാതെയാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റോറി സെക്ഷന്‍ എടുത്ത് നോക്കുമ്പോഴാണ് പലരും മാറ്റത്തിന്റെ കാര്യം അറിയുന്നത് തന്നെ. 

അര്‍ധ വൃത്താകൃതിയിലുള്ള സെലക്ടര്‍ വീല്‍ ആണ് പുതിയതായി ചേര്‍ത്തത്. സ്‌റ്റോറീസ് ഓപ്ഷനില്‍ ഉണ്ടായിരുന്ന എട്ട് ക്യാമറ ഓപ്ഷനുകളെ ലൈവ്, ക്യാമറ, ക്രിയേറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാക്കി വിഭജിക്കുകയും ചെയ്തു. അര്‍ധ വൃത്താകൃതിയിലുള്ള സെലക്ടര്‍ വീലിനുള്ളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള ക്യാമറ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ഈ സെലക്ടര്‍ വീല്‍ തിരിച്ചാല്‍മതി. 

ലൈവ് വീഡിയോയില്‍ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫില്‍റ്ററുകള്‍ ചേര്‍ക്കാനും സൗകര്യമുണ്ട്. ക്യാമറ ഓപ്ഷനിലെ സെലക്ടര്‍ വീലില്‍ ഇടത് ഭാഗത്തായി ഹാന്റ്‌സ് ഫ്രീ, ഫോര്‍വാഡ്, സൂപ്പര്‍ സൂം, ബ്ലൂബെര്‍ഗ് ഓപ്ഷനുകളും വലത് ഭാഗത്തായി എആര്‍ ഫില്‍റ്ററുകളും നല്‍കിയിരിക്കുന്നു. ക്രിയേറ്റ് ഓപ്ഷനില്‍ ടാപ് റ്റു ടൈപ്പ്, ആസ്‌ക് മീ എ ക്വസ്റ്റ്യന്‍,  പോള്‍സ്, കൗണ്ട്ഡൗണ്‍ എന്നിവയും പുതിയതായി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com