ചിരട്ടയും കപ്പയും മാത്രമല്ല ആമസോണിൽ ഇനി ചക്കയുമുണ്ട്; വില വെറും 86,501 രൂപ മാത്രം, ഡിസ്കൗണ്ടുമുണ്ട്! 

ഇപ്പോൾ വാങ്ങിയാൽ  20 ശതമാനം ഡിസ്കൌണ്ടിൽ 69,201 രൂപയ്ക്ക് ചക്ക സ്വന്തമാക്കാം
ചിരട്ടയും കപ്പയും മാത്രമല്ല ആമസോണിൽ ഇനി ചക്കയുമുണ്ട്; വില വെറും 86,501 രൂപ മാത്രം, ഡിസ്കൗണ്ടുമുണ്ട്! 

മസോണിൽ ചിരട്ടയുടെ വിലയും കപ്പയുടെ വിലയും കണ്ട് കണ്ണ് മിഴിച്ചിരുന്നവർക്ക് ഞെട്ടാൻ ഇതാ ഒന്നുകൂടി. എട്ടുകിലോ തൂക്കം വരുന്ന ഒരു ചക്കയ്ക്ക് ആമസോണിൽ വില 86,501രൂപ. ഇപ്പോൾ വാങ്ങിയാൽ  20 ശതമാനം ഡിസ്കൌണ്ടിൽ 69,201 രൂപയ്ക്ക് ചക്ക സ്വന്തമാക്കാം. 

തീവില കണ്ട് ചക്ക മുഴുവനോടെ വാങ്ങാൻ കഴിയാത്തവർക്കായി മറ്റൊരു സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്. അഞ്ച് ചുള ഉരിഞ്ഞു വാങ്ങാനുള്ള സാധ്യത പ്രയോജനപ്പെടുത്താം. വില 199രൂപ മാത്രം. 

ഒരു മുറി ചിരട്ടയ്ക്ക് ആമസോണിൽ 3000 രൂപ വില കണ്ടതാണ് ആദ്യം വാർത്തയായത്. പിന്നാലെ 429 രൂപ ഒരു കിലോ കപ്പയും ആമസോണിൽ ലഭിക്കുമെന്നായി. ഇതിന് പുറമേയാണ് ചക്കയ്ക്കും ആമസോൺ വിലയിട്ടിരിക്കുന്നത്. പുതുതായി ലിസ്റ്റിലേക്കെത്തിയ മറ്റൊന്നാണ് മാവില. 166രൂപയാണ് ആമസോണിൽ മാവിലയുടെ വില. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com