നഗ്നനത സെന്‍സര്‍ ചെയ്യുന്നു: ഫേസ്ബുക്ക് ഓഫിസിന് മുന്നില്‍ മുല ഞെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നഗ്നതാ പ്രതിഷേധം

വീ ദ നിപ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍സിഎസി) ചേര്‍ന്നാണ് സംഘടിപ്പിച്ചത്. 
നഗ്നനത സെന്‍സര്‍ ചെയ്യുന്നു: ഫേസ്ബുക്ക് ഓഫിസിന് മുന്നില്‍ മുല ഞെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നഗ്നതാ പ്രതിഷേധം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സെന്‍സര്‍ഷിപ്പ് നയങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫേസ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ നഗ്നരായെത്തി. കലാപരമായ നഗ്നത ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മറയ്ക്കുന്നതിനാലാണ് നഗ്നരായി പ്രതിഷേധം നടത്തിയത്. റോഡില്‍ പൂര്‍ണ്ണനഗ്നരായി കിടന്നായിരുന്നു നൂറോളം പേരുടെ പ്രതിഷേധം.

ഞായറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്‌നരായി കിടന്ന് പ്രതിഷേധിച്ചത്. പുരുഷ മുലഞെട്ടിന്റെ വലിയ ചിത്രം കൊണ്ട് സ്വന്തം സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. #wethenipple/ വീ ദ നിപ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍സിഎസി) ചേര്‍ന്നാണ് സംഘടിപ്പിച്ചത്. 

' ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്‌നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. 

സ്ത്രീ ശരീരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ശാക്തീകരണം നടത്തിവരുന്ന 'ഗ്രാബ് ദെം ബൈ ദ ബാലറ്റ്' 2020ലെ തിരഞ്ഞെടുപ്പ് സ്ത്രീകള്‍ ബഹിഷ്‌കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നു. പ്രചാരണങ്ങളുടെ ഭാഗമായി ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന സ്ത്രീകളുടെ കലാപരമായ നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്ക് തുടര്‍ച്ചയായി നീക്കം ചെയ്യുന്നതാണ് ഇവര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. 

മാതൃദിനത്തിന് വേണ്ടി തയ്യാറാക്കിയ ചിത്രവും ഈ രീതിയില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് സംഘടനാ സ്ഥാപകയായ ഡൗണ്‍ റോബേര്‍ട്ടസണ്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്‌നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല. സമൂഹത്തില്‍ ചിലയാളുകള്‍ക്ക് അത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല എന്ന കാരണമാണ് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം സമരങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി പലകാരണങ്ങളാല്‍ നഗ്‌നത പങ്കുവെക്കപ്പെടുമെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്നും ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

മുലഞെട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളാണ് ഫെയ്‌സ്ബുക്ക് അധികവും നിരോധിക്കുന്നത്. കലാപരമായി ചിത്രീകരിക്കുന്ന നഗ്‌ന ദൃശ്യങ്ങളും വീഡിയോകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം യഥാര്‍ത്ഥത്തില്‍ അശ്ലീല സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ പലപ്പോഴും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കാറുമുണ്ട് എന്നുള്ളതും വസ്തുതയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com