ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചു; ഭവന, വാഹനാ വായ്പാ പലിശ കുറഞ്ഞേക്കും

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചു; ഭവന, വാഹനാ വായ്പാ പലിശ കുറഞ്ഞേക്കും
ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചു; ഭവന, വാഹനാ വായ്പാ പലിശ കുറഞ്ഞേക്കും

മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തി. റിപ്പൊ നിരക്ക് 5.75 ശതമാനമായും റിവേഴ്‌സ് റിപ്പോ 5.50 ശതമാനമായുമാണ് കുറച്ചത്. ഇതോടെ വാണിജ്യ ബാങ്കുകളുടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയേറി.

റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന പുതിയ നയസമീപനത്തിന്റെ ഭാഗമായി നിരക്കുകള്‍ കുറയ്ക്കുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. വരും മാസങ്ങളിലും നിരക്കു കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ആര്‍ബിഐ ഇന്നും നല്‍കുന്നത്. ശക്തികാന്ത ദാസ് സ്ഥാനമേറ്റ ശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് പലിശനിരക്കുകള്‍ കുറയ്ക്കുന്നത്.

ആര്‍ബിഐ നിരക്കുകള്‍ കുറച്ചത് ബാങ്കുകളുടെ ഭവന, വാഹന വായ്പാ പലിശ കുറയാന്‍ ഇടയൊരുക്കുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ബാങ്കുകളുടെ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com