ഓട്ടോയും സ്മാർട്ടാകുന്നു ; ഇനി 'കോൾ ഓട്ടോ' ബുക്ക് ചെയ്യാം

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി എമർജൻസി ബട്ടണും ഓട്ടോയിൽ സ്ഥാപിച്ചിട്ടുണ്ട്
ഓട്ടോയും സ്മാർട്ടാകുന്നു ; ഇനി 'കോൾ ഓട്ടോ' ബുക്ക് ചെയ്യാം

കോഴിക്കോട്:  യാത്ര ചെയ്യാൻ ഇനി ഓട്ടോ കാത്ത് നിന്ന് മുഷിയേണ്ട. സ്വകാര്യ ഓൺലൈൻ ടാക്സി മാതൃകയിൽ ഓട്ടോ സർവ്വീസും ഓൺലൈനായി ബുക്ക് ചെയ്യാം. കോൾ ഓട്ടോ എന്നാണ് ആപ്ലിക്കേഷന്റെ പേര്. സംസ്ഥാനത്തെ എല്ലാ ന​ഗരങ്ങളിലും ​ഗ്രാമങ്ങളിലും ഓട്ടോയെത്തുമെന്നതാണ് ആപ്ലിക്കേഷന്റെ സവിശേഷത. സ്മാർട്ട് ഫോണിൽ കോൾ ഓട്ടോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട താമസമേയുള്ളൂ. ഏറ്റവും അടുത്ത ഓട്ടോറിക്ഷ, ദൂരം, യാത്രാക്കൂലി എന്നിവ സെക്കന്റുകൾക്കുള്ളിൽ അറിയാം. 

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി എമർജൻസി ബട്ടണും ഓട്ടോയിൽ സ്ഥാപിച്ചിട്ടുണ്ട്. പൊലീസിന്റേതുൾപ്പടെയുള്ള പത്ത് നമ്പറുകളിലേക്കാണ് ബട്ടൺ ഞെക്കിയാൽ അടിയന്തര സന്ദേശം പോകുക. 

സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കോൾ ഓട്ടോയും ഈടാക്കുന്നത്. യാത്രക്കാർക്ക് മാത്രമല്ല, ഡ്രൈവർമാർക്കായും ആപ്ലിക്കേഷനുണ്ട്. സംസ്ഥാനത്തെ തൊഴിലാളിയൂണിയനുകളെ കൂടി സഹകരിപ്പിച്ചാകും സംവിധാനം പ്രവർത്തിക്കുക. ഓട്ടോ ഡ്രൈവർ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നവർക്ക് യാത്രക്കാരെയും വേ​ഗത്തിൽ കണ്ടെത്താൻ കഴിയും. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും വിനോദ് കോവൂരും ചേർന്നാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com