ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഒരുവര്‍ഷം പത്തുലക്ഷം രൂപയില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ നികുതി?

ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഒരുവര്‍ഷം പത്തുലക്ഷം രൂപയില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ നികുതി?

ന്യൂഡല്‍ഹി: ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പേപ്പര്‍ കറന്‍സിയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.  

കളളപ്പണം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയായി ഇതും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മോദി സര്‍ക്കാര്‍ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.  

വന്‍തുകകള്‍ പിന്‍വലിക്കുമ്പോള്‍ ആധാര്‍ നമ്പര്‍കൂടി നല്‍കണമെന്നത് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.വ്യക്തികളുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നത് കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇതുവഴി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതൊടൊപ്പം നികുതി റിട്ടേണുകള്‍ താരതമ്യം ചെയ്യാനും ഇതുവഴി എളുപ്പമാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.

50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇപ്പോള്‍തന്നെ പാന്‍ നിര്‍ബന്ധമാണ്. സമാനമായ രീതിയില്‍ ആധാര്‍ നമ്പറും ആവശ്യപ്പെടുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com