വാട്സ് ആപ്പിലെ സ്വകാര്യത ലംഘിക്കുന്ന ആ പിഴവ് കണ്ടെത്തി; ഇന്ത്യക്കാരനായ യുവാവിന് ഫെയ്സ്ബുക്കിന്റെ പാരിതോഷികം 3.47 ലക്ഷം രൂപ

ഉപയോ​ക്താവിന്റെ സ്വകാര്യത ലംഘിക്കുന്ന സാങ്കേതിക പിഴവ് കണ്ടെത്തിയതിന് മണിപ്പൂര്‍ സ്വദേശിയ്ക്ക് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം
വാട്സ് ആപ്പിലെ സ്വകാര്യത ലംഘിക്കുന്ന ആ പിഴവ് കണ്ടെത്തി; ഇന്ത്യക്കാരനായ യുവാവിന് ഫെയ്സ്ബുക്കിന്റെ പാരിതോഷികം 3.47 ലക്ഷം രൂപ

ഇംഫാൽ: വാട്സ് ആപ്പിൽ ഉപയോ​ക്താവിന്റെ സ്വകാര്യത ലംഘിക്കുന്ന സാങ്കേതിക പിഴവ് കണ്ടെത്തിയതിന് മണിപ്പൂര്‍ സ്വദേശിയ്ക്ക് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം. 22 കാരനായ സിവില്‍ എഞ്ചിനീയര്‍ സോണല്‍ സൗഗായ്ജാമിനാണ് ഫെയ്‌സ്ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം അംഗീകാരം ലഭിച്ചത്.

സാങ്കേതിക പിഴവ് കണ്ടെത്തിയതിന് 5,000 ഡോളര്‍  (3.47 ലക്ഷം രൂപ) പാരിതോഷികവും ഫെയ്‌സ്ബുക്ക് നല്‍കി.

വാട്‌സാപ്പ് വഴിയുള്ള വോയ്‌സ് കോളിനിടയില്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് മറുപുറത്തുള്ള ആളിന്റെ അനുമതി ഇല്ലാതെ അത് വീഡിയോ കോളിലേക്ക് മാറ്റാന്‍ സാധിക്കുന്ന സാങ്കേതിക പ്രശ്‌നമാണ് സോണല്‍ കണ്ടെത്തിയത്. മറുപുറത്തുള്ളയാള്‍ അറിയാതെ അയാള്‍ എന്ത് ചെയ്യുകയാണെന്ന് കാണാന്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് ഇതുവഴി സാധിക്കുന്നു. 

പ്രശ്‌നം കണ്ടെത്തിയ ഉടനെ അക്കാര്യം സ്വകാര്യത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെയ്‌സ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമില്‍ സോണല്‍  അറിയിച്ചു. പ്രശ്‌നം തിരിച്ചറിഞ്ഞ ഫെയ്‌സ്ബുക്കിന്റെ സാങ്കേതിക വിദഗ്ദര്‍ 20 ദിവസങ്ങള്‍കൊണ്ട് തന്നെ ആ പ്രശ്‌നം പരിഹരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com