പതഞ്ജലിയുടെ വില്‍പ്പന ഇടിഞ്ഞു; നോട്ടുനിരോധനവും ജിഎസ്ടിയും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്

നോട്ടുനിരോധനം , ജിഎസ്ടി ഉള്‍പ്പെടെയുളള സാമ്പത്തിക പരിഷ്‌കരണ നടപടികളും പതഞ്ജലിയെ ബാധിച്ചതായി കണക്കുകൂട്ടൂന്നു
പതഞ്ജലിയുടെ വില്‍പ്പന ഇടിഞ്ഞു; നോട്ടുനിരോധനവും ജിഎസ്ടിയും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  തദ്ദേശീയ ഉല്‍പ്പനങ്ങളുടെ നീണ്ടനിര വിന്യസിച്ച് വില്‍പ്പനരംഗത്ത് ചലനം സൃഷ്ടിച്ച ബാബാ രാംദേവിന്റെ പതഞ്ജലി തളര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍.  തെറ്റായ തീരുമാനങ്ങളാണ് കമ്പനിയെ വില്‍പ്പന ഇടിവിലേക്ക് തളളിവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.നോട്ടുനിരോധനം , ജിഎസ്ടി ഉള്‍പ്പെടെയുളള സാമ്പത്തിക പരിഷ്‌കരണ നടപടികളും പതഞ്ജലിയെ ബാധിച്ചതായി കണക്കുകൂട്ടൂന്നു.

മൂന്നുവര്‍ഷം മുന്‍പ് 8000 കോടിയില്‍പ്പരമായിരുന്നു പതഞ്ജലിയുടെ വിറ്റുവരവ്.2018ല്‍ വിറ്റുവരവ് ഇരട്ടിയാകുമെന്നാണ് ബാബ രാംദേവ് പ്രവചിച്ചത്. അതായത് 20,000 കോടി രൂപ. എന്നാല്‍ വിറ്റുവരവില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വിറ്റുവരവില്‍ വീണ്ടും ഇടിവ് സംഭവിക്കുന്നതായാണ് തുടര്‍ന്നും പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 വരെയുളള ഒന്‍പതുമാസത്തെ താല്ക്കാലിക കണക്കനുസരിച്ച് വില്‍പ്പന 4700 കോടി രൂപയാണെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ കെയര്‍ പറയുന്നു. പതഞ്ജലിയുടെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെയറിന്റെ റിപ്പോര്‍ട്ട്.

നേതൃതലത്തില്‍ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളാണ് വില്‍പ്പനയെ ബാധിച്ചതെന്ന് മാനേജര്‍മാര്‍,വിതരണക്കാര്‍ ഉള്‍പ്പെടെ കമ്പനിയുടെ വിവിധ തുറകളില്‍ സഹകരിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ത്വരിതഗതിയിലുളള വിപുലീകരണ പരിപാടികളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതിന് പുറമേ ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുളള സാമ്പത്തിക പരിഷ്‌കരണ നടപടികളും കമ്പനിയെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com