ഇ- സിഗരറ്റ് നിരോധിക്കുന്നു; മരുന്നുപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു

ഇവയുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കപ്പെടും
ഇ- സിഗരറ്റ് നിരോധിക്കുന്നു; മരുന്നുപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു

കൊച്ചി; പൊതു ജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇ- സിഗരറ്റ് പോലെയുള്ള ഉപകരണങ്ങള്‍ നിരോധിക്കാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റം എന്ന സംവിധാനങ്ങള്‍ ഔഷധങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാനഘട്ടത്തിലാണ്. 

ഇതോടെ ഇവയുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കപ്പെടും. പുകയില നേരിട്ട് ഉപയോഗിക്കാതെ രാസപദാര്‍ത്ഥങ്ങളാണ് ഇ- സിഗരറ്റില്‍ നേരിട്ട് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവയെ ഔഷധങ്ങളുടെ പട്ടികയിലാക്കാന്‍ നടപടി തുടങ്ങിയത്. ആഭ്യന്തര ലഭ്യത മാത്രമല്ല ഇറക്കുമതിയും നിരോധിക്കാനാവും. ലംഘിച്ചാല്‍ ശിക്ഷയും ലഭിക്കും. 

ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ ഓഫീസായ സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച ശുപാര്‍ശയ്ക്ക് ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 36 ബ്രാന്‍ഡ് ഇ- സിഗരറ്റുകള്‍ രാജ്യത്ത് ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗരറ്റിന്റേയോ സിഗാറിന്റേയോ പേനയുടേയോ ആകൃതിയിലുള്ള ഉപകരണം പ്രവര്‍ത്തിക്കുന്നത് ബാറ്ററിയിലാണ്. ദ്രവരൂപത്തിലുള്ള നിക്കോട്ടീനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് നേരിട്ട് ശ്വാസകോശത്തിലേക്കാണ് എത്തുന്നത്. രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ ഇത് നിരോധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com