എണ്ണക്കപ്പലിന് നേരെ ആക്രമണം; എണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ആശങ്കയില്‍ ലോകം

ബ്രെന്‍ഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയില്‍ 4% വില വര്‍ധിച്ച് ബാരലിന് 53.25 ഡോളറിലെത്തി
എണ്ണക്കപ്പലിന് നേരെ ആക്രമണം; എണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ആശങ്കയില്‍ ലോകം


ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ എണ്ണവിലയില്‍ വന്‍ വര്‍ധന. യുഎസ്- ഇറാന്‍ സംഘര്‍ഷം ശക്തമാകുമെന്ന ഭീതിപരന്നതോടെ എണ്ണവിലയില്‍ 4.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി 'ദി ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഇത് മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള കയറ്റുമതിയേയും ആശങ്കയിലാക്കുന്നുണ്ട്. 

ബ്രെന്‍ഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയില്‍ 4% വില വര്‍ധിച്ച് ബാരലിന് 53.25 ഡോളറിലെത്തി. ഇനിയും ആക്രമണം തുടര്‍ന്നാല്‍ ക്രൂഡോയില്‍ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില വര്‍ധിക്കുമെന്നും മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഗള്‍ഫിലേക്ക് എണ്ണസംഭരണത്തിനായി പോകാനിരുന്ന കപ്പലുകളില്‍ മൂന്നെണ്ണം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എണ്ണടാങ്കര്‍ ഉടമകളായ ഡിഎച്ച്ടി ഹോള്‍ഡിങ്‌സും ഹെയ്ഡ്മര്‍ കമ്പനിയുമാണ് ഗള്‍ഫിലേക്കുള്ള പുതിയ കപ്പല്‍ സര്‍വീസുകള്‍ റദ്ദു ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓഹരി വിപണിയെയും കപ്പലാക്രമണം മോശമായി ബാധിച്ചു. എണ്ണക്കമ്പനികള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. 

ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശവുമായി ഇറാനില്‍ എത്തിയ അന്നു തന്നെയാണ് ആക്രമണം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com