അഞ്ചുവര്‍ഷത്തേയ്ക്ക് ഈ ജില്ലകളില്‍ ഒരു തുളളി ഡീസല്‍ ലഭിക്കില്ല: നിതിന്‍ ഗഡ്കരി 

മഹാരാഷ്ട്രയിലെ ആറു ജില്ലകളെ ഡീസല്‍ മുക്തമാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
അഞ്ചുവര്‍ഷത്തേയ്ക്ക് ഈ ജില്ലകളില്‍ ഒരു തുളളി ഡീസല്‍ ലഭിക്കില്ല: നിതിന്‍ ഗഡ്കരി 

മുംബൈ: മഹാരാഷ്ട്രയിലെ ആറു ജില്ലകളെ ഡീസല്‍ മുക്തമാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.  അഞ്ചുവര്‍ഷക്കാലയളവില്‍ ഈ ജില്ലകളെ ഡീസല്‍ മുക്തമാക്കി നിര്‍ത്തുന്നതിനുളള ദൗത്യം ഏറ്റെടുത്തതായി നിതിന്‍ ഗഡ്കരി പറഞ്ഞു. 

തന്റെ സ്വന്തം മണ്ഡലമായ നാഗ്പൂര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ ആറു ജില്ലകളെ ഡീസല്‍ മുക്തമാക്കുന്നതിനുളള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ബാന്ദ്ര, ഗോണ്ടിയ, ചന്ദ്രപൂര്‍, ഗഡ്ചിറോളി, വാര്‍ധ എന്നിവയാണ് തെരഞ്ഞെടുത്ത മറ്റു ജില്ലകള്‍. അഞ്ചുവര്‍ഷക്കാലയളവില്‍ ഒരു തുളളി ഡീസല്‍ കിട്ടാത്ത വിധമുളള നടപടികള്‍ക്കാണ് രൂപം നല്‍കുന്നത്. ഇതൊരു ദുഷ്‌കരമായ ദൗത്യമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. 

ബയോ സിഎന്‍ജി ലഭിക്കുന്ന ആറു ഫാക്ടറികള്‍ സ്ഥാപിച്ചു. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ആവശ്യമായ ഇന്ധനം ഇവിടെ നിന്നും ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കും. നിലവില്‍ 50 ബസുകള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട്. ജൈവകൃഷിയിലാണ് ഇനി ഭാവിയെന്നും സിഐഐ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഗഡ്കരി പറഞ്ഞു.ഫണ്ട് കണ്ടെത്താനുളള ബദല്‍ മാര്‍ഗങ്ങള്‍ തേടണം. ബാങ്കുകള്‍ക്ക് അപ്പുറം ഫണ്ട് കണ്ടെത്താനുളള ബദല്‍ മാര്‍ഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഗഡ്കരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com