എടിഎമ്മില്‍ പണം ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ; കാലിയായാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ പണം നിറയ്ക്കണം

എംടിഎം കാലിയായാല്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമെന്ന് നിര്‍ദ്ദേശം
എടിഎമ്മില്‍ പണം ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ; കാലിയായാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ പണം നിറയ്ക്കണം

ന്യൂഡല്‍ഹി: എംടിഎം കാലിയായാല്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമെന്ന് നിര്‍ദ്ദേശം. ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്ന പണം ഈടാക്കുമെന്നാണ് റിസര്‍ബ് ബാങ്കിന്റെ അറിയിപ്പ്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കുകള്‍ക്ക്  എടിഎം ഉണ്ടെങ്കിലും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം. 

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാന്‍ കാരണമായി കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com