മുംബൈയില്‍ ഒരു ഏക്കര്‍ സ്ഥലത്തിന് വില 745 കോടി; റെക്കോര്‍ഡ് 

രാജ്യത്തിന്റെ വാണിജ്യതലസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയക്ക് ഉണര്‍വ് പകര്‍ന്ന് ജപ്പാനീസ് കമ്പനിയുടെ ബിഡ്
മുംബൈയില്‍ ഒരു ഏക്കര്‍ സ്ഥലത്തിന് വില 745 കോടി; റെക്കോര്‍ഡ് 

മുംബൈ: രാജ്യത്തിന്റെ വാണിജ്യതലസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയക്ക് ഉണര്‍വ് പകര്‍ന്ന് ജപ്പാനീസ് കമ്പനിയുടെ ബിഡ്. മുംബൈയില്‍ വാണിജ്യപരമായി ഏറെ പ്രാധാന്യമുളള  ബാന്ദ്ര- കുര്‍ള കോപ്ലക്‌സില്‍ മൂന്ന് ഏക്കര്‍ ഭൂമി വാങ്ങുന്നതിന് ജപ്പാനീസ് കമ്പനി റെക്കോര്‍ഡ് വിലയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂമി വാങ്ങാന്‍ 2238 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്നാണ് ജപ്പാനീസ് കമ്പനിയായ സുമിറ്റോമോ ബിഡിനായുളള അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരേ ഏക്കറിനെ അടിസ്ഥാനമാക്കിയാല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടാണിതെന്ന് മേഖലയിലുളളവര്‍ പറയുന്നു. ഒരു ഏക്കറിന് 745 കോടി രൂപ നല്‍കാനാണ് കമ്പനി തയ്യാറായിരിക്കുന്നത്.  സുമിറ്റോമോ മാത്രമാണ് ഭൂമി വാങ്ങാന്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി പറയുന്നു.ഇപ്പോള്‍ ബിഡിന്മേല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തളര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ സ്ഥലകച്ചവടം മാസങ്ങളായി മുടങ്ങികിടക്കുകയായിരുന്നു. പണലഭ്യത കുറഞ്ഞതുമൂലം പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാര്‍ ഭൂമിയെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സുമിറ്റോമോ രംഗത്തുവന്നത്.

വാണിജ്യപരമായി ഏറെ പ്രാധാന്യമുളള സ്ഥലമാണ് ബാന്ദ്ര-കുര്‍ള കോപ്ലക്‌സ്. ഇവിടെ  സാന്നിധ്യം അറിയിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

ഇതിന് മുന്‍പ് 2010ല്‍ ലോധ ഗ്രൂപ്പ്  വാഗ്ദാനം ചെയ്ത ബിഡാണ് ശ്രദ്ധ നേടിയത്. 6.2 ഏക്കല്‍ ഭൂമിക്ക് 4050 രൂപ നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചാണ് അന്ന് കമ്പനി ബിഡ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com