ആ‌ഭ്യന്തര വളർച്ച 6.6%; 2017 സെപ്റ്റംബറിനു ശേഷം ഏറ്റവും താഴ്ന്ന നിരക്ക്

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയിൽ (ജിഡിപി) കുറവ്
ആ‌ഭ്യന്തര വളർച്ച 6.6%; 2017 സെപ്റ്റംബറിനു ശേഷം ഏറ്റവും താഴ്ന്ന നിരക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയിൽ (ജിഡിപി) കുറവ്. 6.6 ശതമാനത്തിലേക്ക് ജിഡിപി നിരക്ക് താഴ്നിരിക്കുന്നത്. 2018 ഒക്ടോബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരമാണിത്. 

2017 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നാം പാദത്തിൽ 6.9 ശതമാനം വളർച്ചാ നിരക്കാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. രണ്ടാം പാദമായ ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ 7.1 ശതമാനവും ഒന്നാം പാദത്തിൽ 8.0 ശതമാനവുമായിരുന്നു ജിഡിപി.

ജിഡിപി ഇടിവു കാരണം പലിശ നിരക്കുകൾ വെട്ടികുറയ്ക്കാൻ ഏപ്രിലിലെ നയ അവലോകനത്തിൽ ആർബിഐ നിർബന്ധിതരായേക്കുമെന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കാർഷിക മേഖലയിലെ തിരിച്ചടി ഈ വർഷത്തെ ജിഡിപി നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു. 2018–2019 സാമ്പത്തിക വർഷത്തിൽ 7.2- 7.4 ശതമാനം ജിഡിപി നിരക്കാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com