ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനിയെന്ത് എളുപ്പം... 'ഐ പേ' യുമായി ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 'ഐ പേ' വഴി ടിക്കറ്റിനുള്ള പണം അടയ്ക്കാന്‍ സാധിക്കും. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്
ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനിയെന്ത് എളുപ്പം... 'ഐ പേ' യുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ സ്വന്തം പേയ്‌മെന്റ് ഗേറ്റ്‌ പുറത്തിറക്കി.  റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 'ഐ പേ' വഴി ടിക്കറ്റിനുള്ള പണം അടയ്ക്കാന്‍ സാധിക്കും. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഐ പേയുടെ ലക്ഷ്യം. സുഗമമായും വേഗത്തിലും ഐ പേ യുടെ പേയ്‌മെന്റ് ഗേറ്റ് വഴി ടിക്കറ്റിനുള്ള പണമടയ്ക്കാന്‍ കഴിയുമെന്നും റെയില്‍വേ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ പേ യൂ, മോബി വിക്,  തുടങ്ങിയ തേഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ബാങ്ക് ഇടപാട് നടന്നുവന്നിരുന്നത്. ഐ പേയുടെ വരവോടെ ഇത് അവസാനിക്കും. 


 ക്രെഡിറ്റ്, ഡെബിറ്റ്, അന്താരാഷ്ട്ര, ഏകീകൃത പണമിടപാട് തുടങ്ങി എല്ലാ സംവിധാനങ്ങളും ഐ പേ യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികം വൈകാതെ ഐആര്‍സിടിസി പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കിയേക്കുമെന്നും റെയില്‍വേ പറയുന്നു. ഇതിനായുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. 

ഐആര്‍സിടിസി സ്വന്തമായി പേയ്‌മെന്റ് ഗേറ്റ് വേ പുറത്തിറക്കുന്നതോടെ ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകള്‍ സുഗമമാവും. തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ വഴി പണമിടപാട് നടത്തുമ്പോള്‍ പലപ്പോഴും ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടും റീഫണ്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടിരുന്നു. ഈ പ്രശ്‌നത്തിനും ഐ പേ പരിഹാരം കണ്ടെത്തുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com