പൊട്ടിത്തെറിക്കാത്ത ഗ്യാസ് സിലിണ്ടറോ? വരുന്നൂ, 'ഗോ ഗ്യാസ് എലൈറ്റ് എല്‍പിജി'

ഗുണമേന്‍മ കൂടിയ പോളിമെറുകള്‍ ഉപയോഗിച്ച് തീര്‍ത്ത പ്രത്യേക കവചമാണ് ലീക്കിനെയും പൊട്ടിത്തെറിയെയും ചെറുക്കുന്നത്. ഭാരമില്ലായ്മയും ഇതിന്റെ പ്രത്യേകതയായി
പൊട്ടിത്തെറിക്കാത്ത ഗ്യാസ് സിലിണ്ടറോ? വരുന്നൂ, 'ഗോ ഗ്യാസ് എലൈറ്റ് എല്‍പിജി'

മുംബൈ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്ന വാര്‍ത്ത അധികം വൈകാതെ പഴങ്കഥയായേക്കും. പൊട്ടിത്തെറിക്കാത്ത സിലിണ്ടറുകള്‍ സ്വകാര്യ ഗ്യാസ് ഏജന്‍സിയായ കോണ്‍ഫിഡന്‍സ് പെട്രോളിയം ഇന്ത്യയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗോ ഗ്യാസ് എലൈറ്റ് എല്‍പിജി എന്നാണ് ഈ സുരക്ഷിത സിലിണ്ടറുകള്‍ക്ക് നല്‍കിയിരിക്കുന്ന ഗവേഷകര്‍ നല്‍കിയ പേര്. 

ഗുണമേന്‍മ കൂടിയ പോളിമെറുകള്‍ ഉപയോഗിച്ച് തീര്‍ത്ത പ്രത്യേക കവചമാണ് ലീക്കിനെയും പൊട്ടിത്തെറിയെയും ചെറുക്കുന്നത്. ഭാരമില്ലായ്മയും ഇതിന്റെ പ്രത്യേകതയായി കമ്പനിയിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മുംബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊട്ടിത്തെറിക്കാത്ത ഗ്യാസ് സിലിണ്ടറുകള്‍ വിതരണം നടത്തിയത്. രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ വിപണികളിലേക്ക് സുരക്ഷിതമായ സിലിണ്ടറുകളെത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവില്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ സിലിണ്ടറിന്റെ പകുതി ഭാരം മാത്രമേ ഗോ ഗ്യാസിന്റെ സിലിണ്ടറുകള്‍ക്ക് ഉണ്ടാവുകയുള്ളു. പാചക വാതകമുപയോഗിക്കുമ്പോള്‍ പൊട്ടിത്തെറിക്കുമോ എന്ന ഭയം ഇല്ലാതാക്കാന്‍ ഗോ ഗ്യാസിന് സാധിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com