വിമാനയാത്ര ചെലവേറും; നിരക്ക് വര്‍ധിപ്പിക്കാതെ വേറെ വഴിയില്ലെന്ന് കമ്പനികള്‍

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ലാഭമില്ലാത്ത വളര്‍ച്ചയാണ്  കൈവരിക്കുന്നതെന്ന്   ഐസിആര്‍എയുടെ കണക്കുകള്‍
വിമാനയാത്ര ചെലവേറും; നിരക്ക് വര്‍ധിപ്പിക്കാതെ വേറെ വഴിയില്ലെന്ന് കമ്പനികള്‍

ന്യൂഡല്‍ഹി: വിമാനയാത്രാ നിരക്കുകള്‍ ഈ മാസം മുതല്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിമാന ഇന്ധനത്തിന്റെ വിലയില്‍ 10 ശതമാനം വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുന്നതിനെ തുടര്‍ന്നാണ് ടിക്കറ്റ് വിലയിലും മാറ്റമുണ്ടാകുന്നത്. ഇന്ധന വിലയ്ക്ക് പുറമേ വിമാനക്കമ്പനികള്‍ സീറ്റിങ് കപ്പാസിറ്റി കുറച്ചേക്കുമെന്നും ഇതോടെ ഉണ്ടാകുന്ന അധികച്ചിലവുകള്‍ പരിഹരിക്കുന്നതിനുള്ള തുക യാത്രക്കാരില്‍ നിന്ന് ഈടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ലാഭമില്ലാത്ത വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന്    ഐസിആര്‍എയുടെ  കണക്കുകള്‍ പറയുന്നു.  പ്രതിദിനം 20 കോടി രൂപ വീതമാണ് ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ക്ക് ഏപ്രില്‍ മുതല്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ മിന്നല്‍ സമരവും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളും നിലനില്‍പ്പ് അപകടത്തിലാക്കിയെന്നാണ് കമ്പനികളുടെ വാദം.

പാട്ടത്തുക കൃത്യസമയത്ത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് 13 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന് നിലത്തിറക്കേണ്ടി വന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാതിരിക്കുന്നതിനാല്‍ ഇതിലധികം വിമാനങ്ങളും ഗ്യാരേജില്‍ വിശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ച്ചയായി ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനുള്ള കാരണമായി ഇന്‍ഡിഗോ പൈലറ്റുമാരുടെ അഭാവമാണ് ചൂണ്ടിക്കാട്ടിയത്. ഏപ്രില്‍ മുതലാണ് ഇന്‍ഡിഗോയിലും പ്രതിസന്ധി ഉടലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com