കോഹ് ലിയും ആലിയയും 'വഴിതെറ്റിക്കുന്നു'; ഹീറോയുടെയും, ലോറിയലിന്റെയും പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് എഎസ് സിഐ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ അപകടകരമാം വിധം ബൈക്കോടിച്ച് പോകുന്ന  ഹീറോ മോട്ടോ കോര്‍പിന്റെ പരസ്യമാണ് കോഹ് ലി ക്ക് വിനയായത്
കോഹ് ലിയും ആലിയയും 'വഴിതെറ്റിക്കുന്നു'; ഹീറോയുടെയും, ലോറിയലിന്റെയും പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് എഎസ് സിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം ആലിയാ ഭട്ടിനും അഡ്വെര്‍ട്ടൈസിങ് സ്റ്റാന്‍ഡാര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ താക്കീത്. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളില്‍ അഭിനയിച്ചതിനാണ് ഇരുവര്‍ക്കും നേരെ കൗണ്‍സില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഈ പരസ്യങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും കമ്പനികള്‍ക്ക് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ അപകടകരമാം വിധം ബൈക്കോടിച്ച് പോകുന്ന  ഹീറോ മോട്ടോ കോര്‍പിന്റെ പരസ്യമാണ് കോഹ് ലി ക്ക് വിനയായത്. താരത്തോട് ആരാധന പുലര്‍ത്തുന്ന യുവാക്കളില്‍ ഒരാളെങ്കിലും ഇത് കണ്ട് വഴിതെറ്റിയേക്കാമെന്നും തുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ആര് നികത്തുമെന്നും കൗണ്‍സില്‍ ചോദിക്കുന്നു. തുടര്‍ച്ചയായ 72 മണിക്കൂര്‍ മുടിയെ ഫ്രഷ് ആയി സൂക്ഷിക്കാന്‍ കഴിയുമെന്ന ലോ റിയല്‍ ഷാംപുവിന്റെ പരസ്യമാണ് ആലിയ ചെയ്തത്. 

389 പരാതികളാണ് പരസ്യങ്ങളെ കുറിച്ച് കൗണ്‍സിലിന് ലഭിച്ചത്. ഇതില്‍ 112 എണ്ണം തിരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലാണ് പരസ്യങ്ങളിലൂടെ ഏറ്റവുമധികം ആളുകളെ പറ്റിക്കുന്നതായി കണ്ടെത്തിയത്. വാസ്തവവുമായി യാതൊരു ബന്ധവുമില്ലാത്ത 95 പരസ്യങ്ങള്‍ കൗണ്‍സില്‍കണ്ടെത്തി. ആരോഗ്യ സംരക്ഷണത്തിലും പരസ്യങ്ങളുടെ മായം ചേര്‍ക്കല്‍ യഥേഷ്ടം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com