രാജ്യത്ത് എവിടെയും യാത്രയ്ക്ക് ഒറ്റ കാര്‍ഡ്; 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' യാഥാര്‍ത്ഥ്യത്തിലേക്ക് 

രാജ്യത്ത് എവിടെയും യാത്രയ്ക്ക് ഒറ്റ കാര്‍ഡ്; 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' യാഥാര്‍ത്ഥ്യത്തിലേക്ക് 

രാജ്യത്ത് ഒട്ടാകെയുളള യാത്രകള്‍ക്ക് ഒരു കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നത് യാഥാര്‍ത്ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഒട്ടാകെയുളള യാത്രകള്‍ക്ക് ഒരു കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നത് യാഥാര്‍ത്ഥ്യത്തിലേക്ക്. ഒരു രാജ്യം ഒരു കാര്‍ഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദില്‍ നിര്‍വഹിക്കും. ഏതുതരത്തിലുളള ഗതാഗതസംവിധാനവും ഉപയോഗിച്ചുളള യാത്രകള്‍ക്ക് പണം മുടക്കാന്‍ ഒരു കാര്‍ഡ് അനുവദിക്കുന്ന സൗകര്യമാണ് യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത്.

ബാങ്കുകള്‍ നല്‍കുന്ന ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ മെട്രോ റെയില്‍ കാര്‍ഡ് പോലെ ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലാണ് പരിഷ്‌കരണം നടപ്പിലാക്കുന്നത്. ഇതിനായി  ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനില്‍  ഉപയോഗിക്കാന്‍ കഴിയുന്ന വിധം ബാങ്കുകള്‍  ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ പരിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി പുതിയതായി ബാങ്കുകള്‍ അനുവദിക്കുന്ന കാര്‍ഡുകളില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. മറ്റെതൊരു വാലറ്റുകളെ പോലെ തന്നെ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഡല്‍ഹി മെട്രോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശീയമായി വികസപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ കൗണ്ടറുകളാണ് ഡല്‍ഹി മെട്രോ ഉപയോഗിക്കുന്നത്. ഇതുവഴി തടസ്സങ്ങളില്ലാതെ മെട്രോയില്‍ പ്രവേശിക്കുകയും സ്ഥലം എത്തുമ്പോള്‍ ഇറങ്ങിപ്പോകുകയും ചെയ്യാന്‍ കഴിയുന്നു. ഇത് വ്യാപകമായാല്‍ യാത്രനിരക്ക് കുറയ്ക്കാന്‍ വരെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com