ഇന്ധന വില വീണ്ടും കൂടി; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം

ഇതോടെ ആറ് ദിവസത്തിനിടെ പെട്രോളിനുണ്ടായത് 52 പൈസയുടെ വര്‍ധനവും, ഡീസലിനുണ്ടായത് 67 പൈസയുടെ വര്‍ധനവും
ഇന്ധന വില വീണ്ടും കൂടി; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് പത്ത് പൈസയും, പെട്രോളിന് പത്ത് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ആറ് ദിവസത്തിനിടെ പെട്രോളിനുണ്ടായത് 52 പൈസയുടെ വര്‍ധനവും, ഡീസലിനുണ്ടായത് 67 പൈസയുടെ വര്‍ധനവും. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും, ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32 രൂപയുമായി. കോഴിക്കോട് പെട്രോളിന് 74.56 രൂപയും, ഡീസലിന് 71.66 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ നേരിയ വ്യതിയാനങ്ങളാണ് രാജ്യത്തെ എണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com