യുവാക്കളുടെ ആവേശമായ പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി കളിക്കണമെങ്കില്‍ ഇനി നിരവധി ഊരാംകുടുക്കുകള്. പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ പബ്ജി കളിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി തേടേണ്ടിവരും. ചൈനയിലാണ് ഇത് ബാധകമാവുക.
കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനീസ് സര്‍ക്കാര്‍ വീഡിയോ ഗെയിമുകളില്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പബ്ജിയുടേയും, ഓണര്‍ ഓഫ് കിങ്സിന്റേയും ചൈനീസ് പതിപ്പുകളിലാണ് ഈ നിയന്ത്രണം ആദ്യം കൊണ്ടുവരിക.
പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി പബ്ജി കളിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്ക്രീന്‍ ലോക്ക് സംവിധാനം ഗെയിമുകളില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ചൈനീസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ കാഴ്ച ശക്തിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഒരു കാരണമാണ്.
ചൈനീസ് ഗെയിം ഡെവലപ്പര്‍ ടെന്‍സെന്റ് ആണ് വീഡിയോ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യുവാക്കളുടെ ഗെയിമിങ് സമയം നിയന്ത്രിക്കുന്നതിന് വേണ്ടി ഓണര്‍ ഓഫ് കിങ്സ് എന്ന ഗെയിമില്‍ റിയല്‍ നെയിം ഐഡന്റിഫിക്കേഷന്‍ സംവിധാനം ടെന്‍സെന്റ് അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഗെയിം വിപണിയാണ് ചൈന. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ആണ് ഏറ്റവും വലിയ ഗെയിം കമ്പനി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ