രാജ്യത്തെ നിരത്തുകളില്‍ ഇനി ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍

വാഹനത്തിന് കരുത്ത് പകരുന്ന ലിയോണ്‍ ബാറ്ററി വാഹനത്തിന് മുകളിലായിരിക്കും നല്‍കുക. ഇതായിരിക്കും ഇബസുകളുടെ പ്രധാന പ്രത്യേകതയും.
രാജ്യത്തെ നിരത്തുകളില്‍ ഇനി ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍

ന്ത്യയുടെ നിരത്തുകളിലേക്ക് 255 ഇലക്ട്രിക് ബസുകള്‍ ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കും. വാഹനങ്ങള്‍ക്കായുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചു. രാജ്യത്തുടനീളമുള്ള ആറ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കായാണ് 255 ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കുന്നത്. മികച്ച ഡിസൈനും ലോകോത്തര സവിശേഷതകളുമായാണ് ടാറ്റ ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തുക. 

വാഹനത്തിന് കരുത്ത് പകരുന്ന ലിയോണ്‍ ബാറ്ററി വാഹനത്തിന് മുകളിലായിരിക്കും നല്‍കുക. ഇതായിരിക്കും ഇബസുകളുടെ പ്രധാന പ്രത്യേകതയും. 245 കിലോ വാട്ട് പവര്‍ ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ ഇലക്ട്രിക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 32 സീറ്റിങ്ങുകളാണ് ഇലക്ട്രിക് ബസിന് ഉള്ളത്.  

മറ്റ് ഇബസുകളെക്കാള്‍ 20 ശതമാനം എനര്‍ജി ലാഭിക്കുമെന്നതാണ് ടാറ്റയുടെ ബസിന്റെ മറ്റൊരു പ്രത്യേകത. ഡീസല്‍ ബസുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദമായിരിക്കും. 50 ശതമാനം ഇന്ധന ചിലവും മെയിന്റനന്‍സ് ചിലവും കുറയുന്നതും ടാറ്റ ഇബസിനെ ജനപ്രിയമാക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ധാര്‍വാഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക് ബസുകളുടെ നിര്‍മാണം നടക്കുന്നത്. ഇപ്പോള്‍ 32 സീറ്റിലെത്തുന്ന ബസിന്റെ മിനി ബസ് നിര്‍മിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com