‌ലോകത്തിൽ ഏറ്റവും സമ്പന്നൻ ജെഫ് ബെസോസ് തന്നെ; 13-ാം സ്ഥാനം സ്വന്തമാക്കി മുകേഷ് അംബാനി 

മുൻ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയാണ് മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്തെത്തിയത്
‌ലോകത്തിൽ ഏറ്റവും സമ്പന്നൻ ജെഫ് ബെസോസ് തന്നെ; 13-ാം സ്ഥാനം സ്വന്തമാക്കി മുകേഷ് അംബാനി 

ഡൽഹി: ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്തെത്തി. മുൻ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയാണ് അദ്ദേഹം പതിമൂന്നാമതെത്തിയത്.  ഒന്നാം സ്ഥാനം ആമസോൺ സ്ഥാപകനും ചെയർമാനുമായ ജെഫ് ബെസോസ് നിലനിർത്തി. ബില്‍ഗേറ്റ്സ്, വാരണ്‍ ബഫറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 

കഴിഞ്ഞ വർഷം 40.1 ബില്യണ്‍ ഡോളർ ആസ്തിയുമായി പത്തൊമ്പതാം സ്ഥാനത്തായിരുന്ന അംബാനി. 2019ൽ 50 ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് അദ്ദേഹം 13ാം സ്ഥാനത്തെത്തിയത്.  ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് അംബാനി നയിക്കുന്ന റിലയന്‍സ്‍ ഇന്‍ഡസ്ട്രീസ് എന്ന് ഫോബ്‍സ്‍ വിലയിരുത്തുന്നു. 

131 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഒന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിനുള്ളത്. 106 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. അംബാനി കഴിഞ്ഞാല്‍ വിപ്രോ ചെയര്‍മാനായ അസീം പ്രേംജി 22.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 36ാം സ്ഥാനത്താണ്. എച്ച്സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍ 82ാം സ്ഥാനത്താണ്.  കുമാര്‍ ബിര്‍ല (122), ഗൗതം അദാനി (167), സുനില്‍ മിത്തല്‍ (244) പതഞ്ജലി ആയുര്‍വേദ ആചാര്യന്‍ ബാലകൃഷ്ണ (265), അജയ് പിരമല്‍ (436), കിരണ്‍ മുസംദാര്‍ ഷാ (617), എന്‍ആര്‍ നാരായണമൂര്‍ത്തി (962), അനില്‍ അംബാനി (1349) എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് ഇന്ത്യക്കാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com