ഇനി രണ്ടാമത്തെ താക്കോല്‍ സ്ത്രീകളുടെ കൈവശം; 'ഹെര്‍ കി' പദ്ധതിയുമായി ടാറ്റ

ഇന്ത്യയില്‍ കൂടുതല്‍ സ്ത്രീകളെ ഡ്രൈവിങ് സീറ്റില്‍ എത്തിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് 'ഹെര്‍ കീ' പദ്ധതി ആരംഭിച്ചു
ഇനി രണ്ടാമത്തെ താക്കോല്‍ സ്ത്രീകളുടെ കൈവശം; 'ഹെര്‍ കി' പദ്ധതിയുമായി ടാറ്റ

ന്ത്യയില്‍ കൂടുതല്‍ സ്ത്രീകളെ ഡ്രൈവിങ് സീറ്റില്‍ എത്തിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് 'ഹെര്‍ കീ' പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ടാറ്റ മോട്ടോര്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ വാഹനത്തിന്റെ രണ്ടാമത്തെ താക്കോല്‍ 'ഹെര്‍ കീ' എന്ന പേരില്‍ ഉപയോക്താവിനൊപ്പമുള്ള സ്ത്രീകളുടെ കൈവശം നല്‍കുന്നതാണ്  ഈ പദ്ധതി. 

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ വളരെ വേഗത്തില്‍ മുന്‍പന്തിയില്‍ എത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവില്‍ 11 ശതമാനമാണ്  രാജ്യത്തെ സ്ത്രീ ഡ്രൈവറുമാരുടെ ആകെ എണ്ണം. ആത്മവിശ്വാസ കുറവും മറ്റുമായി നിരവധി സ്ത്രീകള്‍ ഡ്രൈവിങ്ങില്‍നിന്നും വിട്ടുനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോര്‍സ് പുതിയ പദ്ധതി ഒരുക്കുന്നത്.

കൂടുതല്‍ സ്ത്രീകള്‍ ഡ്രൈവിങ് സീറ്റിലേക്ക് എത്താന്‍ ടാറ്റയുടെ ഈ പുതിയ പദ്ധതി വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ പാസ്സഞ്ചര്‍ വെഹിക്കിള്‍സ് സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം മേധാവി സിബേന്ദ്ര ബര്‍മന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com