ഇനി ഓടിക്കൊണ്ടിരിക്കുമ്പോള്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ സിനിമ കാണാം; പുതിയ ആപ്പുമായി റെയില്‍വെ 

വൈഫൈ ഹോട്ട്‌സ്‌പോട്ട് വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യം റെയില്‍വേ ഒരുക്കുന്നു
ഇനി ഓടിക്കൊണ്ടിരിക്കുമ്പോള്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ സിനിമ കാണാം; പുതിയ ആപ്പുമായി റെയില്‍വെ 

മുംബൈ: വൈഫൈ ഹോട്ട്‌സ്‌പോട്ട് വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യം റെയില്‍വേ ഒരുക്കുന്നു. ഇതിന്റെ ആദ്യ പരീക്ഷണം മുംബൈയിലെ ലോക്കല്‍ തീവണ്ടികളില്‍ ആരംഭിക്കും.

ജൂലായ് മാസത്തോടെ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കും. മുംബൈയിലെ ഒട്ടുമിക്ക റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സംവിധാനമുണ്ട്. തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇതിലെ സിഗ്നലിന്റെ ശക്തി കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നു. പുതിയ സംവിധാനത്തില്‍ വിനോദപരിപാടികള്‍ തടസ്സമില്ലാതെ യാത്രക്കാരന് കാണാം.

ഇതിനായി നിര്‍മ്മിക്കുന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിന്റെ നിര്‍മ്മാണം നടന്നുവരുന്നു. നാലുമാസത്തിനുളളില്‍ മധ്യറെയില്‍വെയുടെ എല്ലാ ലോക്കല്‍ തീവണ്ടികളിലും ഈ സംവിധാനമൊരുക്കും. നിലവില്‍ രാജധാനിപോലുളള തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് സീറ്റിന് മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍സിഡി സ്‌ക്രീനില്‍ സ്റ്റോര്‍ ചെയ്യുന്ന സിനിമകളും മറ്റും കാണാനുളള സൗകര്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com