അമിത വേ​ഗത കുറയ്ക്കാൻ പൊടിക്കൈയുമായി ​ഗൂ​ഗിൾ മാപ്പ്; സ്പീഡ് ക്യാമറയുണ്ടെങ്കിൽ മുന്നറിയിപ്പ്  

സ്പീഡ് ക്യാമറ സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷനിൽ ക്യാമറയുടെ ഐക്കൺ പ്രത്യക്ഷപ്പെടുന്നതുവഴിയാണ് ഉപഭോക്താക്കളിലേക്ക് ഈ വിവരം കൈമാറപ്പെടുന്നത്
അമിത വേ​ഗത കുറയ്ക്കാൻ പൊടിക്കൈയുമായി ​ഗൂ​ഗിൾ മാപ്പ്; സ്പീഡ് ക്യാമറയുണ്ടെങ്കിൽ മുന്നറിയിപ്പ്  

ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകളെക്കുറിച്ചുള്ള വിവരങ്ങളും ഇനി ഗൂഗിള്‍ മാപ്പിൽ ലഭിക്കും. ഉപഭോക്താക്കൾ തന്നെയാണ് ക്യാമറ മാപ്പിൽ രേഖപ്പെടുത്തുന്നതും. ഒരിക്കൽ രേഖപ്പെടുത്തിയ ക്യാമറയുടെ സമീപത്ത് മറ്റ് ഉപഭോക്താക്കൾ എത്തുമ്പോൾ അലേർട്ട് ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുക. 

സ്പീഡ് ക്യാമറ സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷനിൽ ക്യാമറയുടെ ഐക്കൺ പ്രത്യക്ഷപ്പെടുന്നതുവഴിയാണ് ഉപഭോക്താക്കളിലേക്ക് ഈ വിവരം കൈമാറപ്പെടുന്നത്. എത്ര പേര്‍ ക്യാമറ റിപ്പോർട്ട് ചെയ്തു എന്നതടക്കമുള്ള വിവരമാണ് മാപ്പിൽ ലഭ്യമാക്കുക. വണ്ടിയോടിക്കുന്നതിനിടയിൽ അമിത വേ​ഗത കുറയ്ക്കാനും നിയമം ലംഘിച്ച് പിഴയൊടുക്കുന്നത് ഒഴിവാക്കാനും പ്രയോജനകരമാണ് ഈ പുതിയ സംവിധാനം. 

അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, റഷ്യ, ബ്രസീൽ, മെക്സിക്കോ, ക്യാനഡ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിച്ച സേവനമാണ് ഇപ്പോൾ ഇന്ത്യയിലും എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com