ഇന്ത്യ അതിവേഗം വളരുന്നു ; സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റമെന്ന് ഐഎംഎഫ്

ഏഴ് സുപ്രധാന പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടും ശരാശരി 7 ശതമാനം നിരക്കില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞതായും ഐഎംഎഫ് അഭിപ്രായപ്പെട്ടു.
ഇന്ത്യ അതിവേഗം വളരുന്നു ; സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്  ഇന്ത്യന്‍ സമ്പദ്  വ്യവസ്ഥ അതിവേഗത്തില്‍ വളരുന്നുവെന്ന് ഐഎംഎഫിന്റെ കണ്ടത്തല്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ രാജ്യം സമ്പദ്ഘടനയെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും അതിനെ മറികടന്നാണ് പുരോഗതി കൈവരിക്കുന്നതെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ടുള്ള ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യന്‍ സമ്പദ്  വ്യവസ്ഥയുടെ കരുത്തിനെ കുറിച്ച് നാണയ നിധി പരാമര്‍ശം നടത്തിയത്. ഏഴ് സുപ്രധാന പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടും ശരാശരി 7 ശതമാനം നിരക്കില്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞതായും ഐഎംഎഫ് അഭിപ്രായപ്പെട്ടു. വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ഇനിയും മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുണ്ടെന്നും ജനസംഖ്യാ സമ്പത്തിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഐഎംഎഫ് നിര്‍ദ്ദേക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായ ശേഷമുള്ള ആദ്യ റിപ്പോര്‍ട്ടാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com