ഐപിഎല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍;  199നും 499 നും 1 ജിബി ഡാറ്റ

ഐപിഎല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍;  199നും 499 നും 1 ജിബി ഡാറ്റ

499 ന്റെ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ ഡല്‍ഹി, മുംബൈ ഉള്‍പ്പെടുന്ന നഗരങ്ങളിലെത്തിയാലും റോമിങ് ചാര്‍ജുകള്‍ ഈടാക്കില്ല. ഇതിന് പുറമേ ദിവസവും 100 എസ്എംഎസുകള്‍ക്കും സൗജന്യ വോയിസ് കോളിനും അര്‍ഹത

പിഎല്‍ പ്രേമികള്‍ക്കായി വമ്പന്‍ ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ തുടങ്ങിയിരിക്കുന്നത്. 199 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയെന്ന നിരക്കിലും 499 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്താല്‍ ഒരു ജി ബി ഡാറ്റ 90 ദിവസത്തേക്കുമാണ് ലഭ്യമാവുക. 

ഡാറ്റായ്ക്ക് പുറമേ സൗജന്യ കോളുകളും അടുത്ത കളിയുടെ വിവരങ്ങള്‍ എസ്എംഎസുകളായും ലഭിക്കും. റോമിങ് ഫ്രീ ആയിരിക്കില്ലെന്ന് മാത്രം. ഹോം സര്‍ക്കിളിന് പുറത്തേക്ക് പോയാന്‍ അടിസ്ഥാന നിരക്കുകള്‍ ഈടാക്കുമെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

499 ന്റെ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്താല്‍ ഡല്‍ഹി, മുംബൈ ഉള്‍പ്പെടുന്ന നഗരങ്ങളിലെത്തിയാലും റോമിങ് ചാര്‍ജുകള്‍ ഈടാക്കില്ല. ഇതിന് പുറമേ ദിവസവും 100 എസ്എംഎസുകള്‍ക്കും സൗജന്യ വോയിസ് കോളിനും അര്‍ഹതയുണ്ടാകുമെന്നും കമ്പനി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com