മാധ്യമങ്ങളോട് സംസാരിക്കരുത്; ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ

കമ്പനി നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനാണ് വിലക്ക്
മാധ്യമങ്ങളോട് സംസാരിക്കരുത്; ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. കമ്പനി നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനാണ് വിലക്ക്. എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരണാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കമ്പനിയെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ ചില ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ഇത് വ്യാപകമായി പ്രചരിക്കുന്നു. ഇതിനെ തുടര്‍ന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്ന് അമൃത സരണ്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കണം എങ്കില്‍ സിഎംഡിയുടെ മുന്‍കൂര്‍ അനുമതി ജീവനക്കാര്‍ വാങ്ങണം. വാര്‍ത്താ ഏജന്‍സിയിയ എഎന്‍ഐയോടാണ് എയര്‍ഇന്ത്യ ഡയറക്ടറുടെ പ്രതികരണം. 

എയര്‍ ഇന്ത്യയുടെ സര്‍വകര്‍ തകരാറിലായത് നിരവധി യാത്രക്കാരേയും, ജീവനക്കാരേയും കഴിഞ്ഞ ദിവസം വലച്ചിരുന്നു. ഇതിനെതിരെ യാത്രക്കാരുടേയും ജീവനക്കാരുടേയും ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com