പ്രണയം തുറന്ന് പറയാന്‍ മടിയാണോ? ഫേസ്ബുക്ക് സഹായിക്കും

ടിന്റര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളുടെ മാതൃക പിന്തുടര്‍ന്ന് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
പ്രണയം തുറന്ന് പറയാന്‍ മടിയാണോ? ഫേസ്ബുക്ക് സഹായിക്കും

കെമൊത്തം മാറ്റത്തിന്റെ പാതയിലാണ് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്ക്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഉപഭോക്തര്‍ക്കിടയില്‍ തങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സക്കര്‍ബര്‍ഗും സംഘവും. ഇതിന് വേണ്ടി പുതിയൊരു ഡേറ്റിങ് ആപ് അവതരിപ്പിച്ച് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിട്ടുണ്ട്. 

സീക്രട്ട് ക്രഷസ് എന്ന പേരില്‍ ഒരു ഡേറ്റിങ് ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ടിന്റര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളുടെ മാതൃക പിന്തുടര്‍ന്ന് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് സുഹൃത്തുക്കളോട് പ്രണയം തുറന്നുപറയാനുള്ള അവസരം ഒരുക്കുകയാണ് സീക്രട്ട് ക്രഷസ്. 

പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്കായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാവുക. പ്രണയം തുറന്നുപറയാന്‍ മടിയുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത്. ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ലെന്നും ഫേസ്ബുക്ക് പറയുന്നു. പണം നല്‍കി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സേവനവും ഇതില്‍ ഉണ്ടാവും. 

ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ സ്വന്തം സുഹൃത്തുക്കളുടെ പട്ടികയില്‍ നിന്നും ഒന്‍പത് പേരോട് ഇഷ്ടം പ്രകടിപ്പിക്കാം. ഇക്കാര്യം ആ സുഹൃത്തുക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. അവര്‍ തിരിച്ചും ഇഷ്ടം പ്രകടിപ്പിച്ചാല്‍ അത് നോട്ടിഫിക്കേഷനായി നിങ്ങള്‍ക്ക് ലഭിക്കും. സീക്രട്ട് ക്രഷ് സേവനം ഉപയോഗിക്കാത്ത ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കും. 

സമാനമായ ഇഷ്ടങ്ങളുള്ള സുഹൃത്തുക്കളെ തിരഞ്ഞെടുത്ത് പൊട്ടന്‍ഷ്യല്‍ പാര്‍ട്ടനേഴ്‌സ് എന്ന നിര്‍ദേശവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ പുതിയ ഫീച്ചര്‍ വഴി യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത തിരിച്ചുപിടിക്കാമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ. 

19 രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് സീക്രട്ട് ക്രഷ് ഡേറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കുക. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യ, യുകെ, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com